തൃശൂര്‍: ജില്ലയില്‍ തെരുവുനായുടെ ആക്രമണത്തില്‍ ആറു മാസം പ്രായമായ കുഞ്ഞടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. കുഞ്ഞാമ്പുള്ളി ചാമുണ്ഡി നഗര്‍ സ്വദേശി വിദേശിന്‍റെ ആറുമാസം പ്രായമുള്ള മകള്‍ താര, മണികണ്ഠന്‍, ആദര്‍ശ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

വീട്ടുമുറ്റത്ത് വച്ച് അമ്മ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കടിയേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.