നായ്ക്കളെ ഒരു സംഘമെത്തി പിടികൂടി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ തെരുവ് നായ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. നഴ്സിംഗ് സ്റ്റാഫടക്കമുള്ളവരെയാണ് തെരുവ് നായ ആക്രമിച്ചത്. ഇതേ തുടര്‍ന്ന് കോർപ്പറേഷനിൽ നിന്ന് ഒരു സംഘമെത്തി ആക്രമിച്ച രണ്ട് നായ്ക്കളെയും പിടികൂടി. ആശുപത്രി പരിസരത്ത് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളുണ്ട്. ഇവിടെ തെരുവ് നായ്ക്കളെ കൂട്ടമായി കാണാറുണ്ട്.

ഇന്ന് രാവിലെ രോഗിയ്ക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയെയും നഴ്സിംഗ് സ്റ്റാഫിനെയുമടക്കം പത്ത് പേരെയാണ് നായ്ക്കള്‍ ആക്രമിച്ചത്. തുടര്‍ന്ന് അലഞ്ഞ് നടന്ന നായ്ക്കള്‍ ആശുപത്രി പരിസരത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. നാലോളം നായ്ക്കള്‍ പ്രദേശത്തുണ്ട്. ഇതില്‍ രണ്ട് നായ്ക്കളെയാണ് എബിസി (ആന്‍റി ബര്‍ത്ത് കണ്‍ട്രോള്‍) സംഘം എത്തി പിടികൂടിയത്.