വയനാട്: തെരുവനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി മനോജിന്റെ മകള്‍ സേറ എലിസബത്ത് (8) നാണ് പരിക്കേറ്റത്. ഇടതുകൈക്ക് പരിക്കേറ്റ വിദ്യാര്‍ഥിനിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂമല സ്വകാര്യ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സേറ.
ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ കൈപ്പഞ്ചേരിയിലാണ് സംഭവം. സ്‌കൂള്‍ ബസ് വരുന്ന വഴിയിലേക്ക് സഹോദരിമാര്‍ക്കൊപ്പം നടന്നു പോകവെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. സഹോദരങ്ങള്‍ ഓടി മാറിയെങ്കിലും സേറക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കരച്ചില്‍ കേട്ട് ഓടിയെത്തിയ കുട്ടിയുടെ മാതാപിതാക്കളെയും നായ ആക്രമിക്കാന്‍ തുനിഞ്ഞു.
