ഇന്നലെ രാത്രിയാണ് ചിലര്‍ക്ക് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ പുതുപ്പള്ളി തെരുവില്‍ നടക്കാനിറങ്ങിയവരെയും നായ ആക്രമിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ പരിക്കേറ്റ നാലുപേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ കൈ കടിച്ചുപറിച്ച നിലയിലും ഒരാളുടെ കണ്ണിന് പരിക്കേറ്റ നിലയിലുമാണ്. കടിയേറ്റ നാലുപേര്‍ കൊടുവായൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കടിച്ചത് പേപ്പട്ടി ആണോയെന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇത്രയധികം പേര്‍ക്ക് തെരുവ് നായകളുടെ ആക്രമണം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.