ഇന്നലെ രാത്രി 8.30ഓടെ എറണാകുളം കച്ചേരിപ്പടിയില്‍ യാത്രക്കാരുമായി പോകുമ്പോഴായിരുന്നു സംഭവം. റോഡില്‍ കടിപിടി കൂടുകയായിരുന്ന രണ്ട് നായ്ക്കള്‍ പെട്ടെന്ന് ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടുകയായിരുന്നു. പെട്ട്ന്ന് ബ്രേക്കിട്ടപ്പോഴാണ് ഓട്ടോറിക്ഷ കീഴ്മേല്‍ മറിഞ്ഞ് ഷൈമോന്റെ ശരീരത്തിലേക്ക് വീണത്. ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ വൃക്കം നീക്കം ചെയ്യാതെ മറ്റു വഴികയില്ലായിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തി വൃക്ക നീക്കം ചെയ്തു.

രണ്ട് സ്ത്രീകളും ഒരു കുട്ടിയും സംഭവ സമയത്ത് ഓട്ടോറിക്ഷയിലുണ്ടായിരുന്നെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഷൈമോന്റെ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഷൈമോന്‍.