Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് ഏഴുപേരെ തെരുവുനായ കടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

stray dogs attack in Kozhikode
Author
Kozhikode, First Published Sep 15, 2016, 10:51 AM IST

കോഴിക്കോട്: നടക്കാവില്‍ ഏഴ് പേരെ തെരുവ് നായകടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നടക്കാവില്‍ തെരുവ്‌നായ ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പരാതിപ്പെട്ടു.

ഇന്നലെ രാത്രിയാണ് പണിക്കര്‍ റോഡില്‍ തെരുവ് നായ ആക്രമണമുണ്ടായത്. നായ്ക്കളുടെ കടിയേറ്റ ഏഴ് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.നാല് സ്ത്രീകളേയും മൂന്ന് പുരുഷന്‍മാരേയുമാണ് നായക്കള്‍ ആക്രമിച്ചത്.

പണിക്കര്‍ റോഡില്‍ താമസിക്കുന്ന ഉഷയെ വീട്ടിനകത്ത് കടന്നാണ് നായകടിച്ചത്. ഈ പ്രദേശത്ത് കുറച്ച് ദിവസമായി തെരുവ്‌നായ ശല്യം രൂക്ഷ
മായിതായി നാട്ടുകാര്‍ പരാതിപ്പെട്ടു.

കൂടുതല്‍ പേരെ ഈ പ്രദേശത്ത് നിന്ന് നായകടിച്ചിട്ടുണ്ടെന്നും പലരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതായും നാട്ടുകാര്‍ പറയുന്നു.അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കു
ന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കോഴിക്കോട കോര്‍പറേഷന്‍ പരിധിയിലുള്ള പ്രദേശമാണ് നടക്കാവ്

Follow Us:
Download App:
  • android
  • ios