ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. വീടിന്റെ മുന്‍ഭാഗത്ത് ചേട്ടനുമൊരുമിച്ച് കളിച്ച് കൊണ്ടിരിക്കുകയാണ് കൂട്ടമായി എത്തിയ തെരുവു നായ്‌ക്കള്‍ അലന്‍ ബാബുവിനെയും സഹോദരനെയും ആക്രമിച്ചത്. അലന്റെ താടി നായ്ക്കള്‍ കടിച്ചുമുറിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ സുജയേയും നായ കടിച്ചു. പത്ത് മിനിറ്റോളം നായ്‌ക്കളുടെ ആക്രമണം തുടര്‍ന്നു. നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്

നായ്ക്കളുടെ ആക്രമണത്തില്‍ അലന്റെ കീഴ്താടി മുറിഞ്ഞ് തൂങ്ങി. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലനെ അവിടെ നിന്നും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. കീഴ്ത്താടി പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.