ഇരുകാലുകളിലും ആഴത്തില്‍ മുറിവേറ്റ ദിലീപിനെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കായംകുളം: കെ എസ് ആര് ടി ബസ് സ്റ്റാന്റില് തെരുവ് നായ ശല്യം രൂക്ഷം. നായയുടെ കടിയേറ്റ് കെ എസ് ആര് ടി സി മെക്കാനിക്കിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പെരിങ്ങാല ദീപാലയത്തില് ബി ദിലീപിനാണ് സ്റ്റാന്ഡില് വെച്ച് കടിയേറ്റത്. ഇരുകാലുകളിലും ആഴത്തില് മുറിവേറ്റ ദിലീപിനെ താലൂക്കാശുപത്രിയിലും തുടര്ന്ന് ആലപ്പുഴ മെഡിക്കല് കോളേജിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് യാത്രക്കാര്ക്ക് നായയുടെ കടിയേറ്റിരുന്നു. രണ്ട് മാസങ്ങള്ക്ക് മുന്പ് മറ്റൊരു മെക്കാനിക്കല് ജീവനക്കാരനും കടിയേറ്റിരുന്നു. തെരുവുനായ്കള് ജീവനക്കാര്ക്കും യാത്രക്കാര്ക്കും ഭീഷണിയായി മറി. നഗരസഭ അധികൃതര്ക്ക് പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കെ എസ് ആര്. ടി സി ഉദ്യോഗസ്ഥര് പറഞ്ഞു. മൂത്രപ്പുരക്ക് സമീപം കൂട്ടത്തോടെയാണ് നായകളുടെ താവളം.
