ഒരാഴ്ചയോടടുക്കുന്ന സമരം കാരണം ആശുപത്രിയിലെ അത്യാഹിത വിഭാഗം പോലും പ്രവര്‍ത്തിക്കാത്ത നിലയിലാണ്. ചര്‍ച്ചക്കൊടുവില്‍ പ്രഖ്യാപിച്ച ബോണസ് തുച്ഛമാണന്ന് കാണിച്ച് ഇത് വാങ്ങാനും തൊഴിലാളികള്‍ തയാറായിട്ടില്ല.
ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ കവാടമാണിത്. സമരക്കാരെ അകറ്റാന്‍ വാഹനങ്ങള്‍ കയറ്റിയിട്ടതിനാല്‍ അടഞ്ഞുകിടക്കുന്നു. സമരം കാരണം ഏതാനും പൊലീസുകാരല്ലാതെ ജീവനക്കാരുമില്ല. രോഗികളെത്തിയാലും ചികിത്സയുമില്ല. ആശുപത്രി അധികൃതരാരും സ്ഥലത്തുമില്ല. തുച്ഛമായ വേതനമാണ് തങ്ങള്‍ക്ക് നല്‍കുന്നതെന്നും നിലവിലെ നിയമങ്ങളനുസരിച്ചുള്ള വേതനവും ബോണസും നല്‍കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ആവശ്യം അംഗീകരിക്കാത്തതിനാലാണ് സമരവും.
ചര്‍ച്ചയില്‍ 2000 രൂപ ബോണസ് നല്‍കാമെന്ന് പറഞ്ഞെങ്കിലും തൊഴിലാളികള്‍ വഴങ്ങിയിട്ടില്ല. ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളില്‍ നടപ്പാക്കുന്ന സംവിധാനം സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുവരാന്‍ തൊഴില്‍വകുപ്പ് ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
സമരത്തിനും മുന്‍പേ താളം തെറ്റിയ ചികിത്സാ സംവിധാനങ്ങളെ ആരും ഗൗരവമായെടുത്തിട്ടില്ല. പുതിയ ചര്‍ച്ചകള്‍ക്ക് മാനേജ്‌മെന്റ് ഇതുവരെ തയാറായിട്ടുമില്ല. അതേസമയം മാനേജ്‌മെന്റിന്റെ വിശദീകരണം ആരാഞ്ഞപ്പോള്‍ ആരും സ്ഥലത്തില്ലെന്നായിരുന്നു ആശുപത്രിയില്‍ നിന്ന് ലഭിച്ച മറുപടി.
