രണ്ടാഴ്ച സമരം ചെയ്തിട്ടും മാനേജ്മെന്‍റ് തീരുമാനം മാറ്റാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലായിരുന്നു വിദ്യാർഥികൾ നിരാഹാരസമരം തുടങ്ങിയത്. നിലവിൽ തെലങ്കാന സർക്കാരിന്റെ വാടക കെട്ടിടത്തിൽ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്. യു ജി സി സഹായം നിർത്തലാക്കാക്കിയതാണ് കോഴ്സ് തുടരാൻ കഴിയാത്തതിന് കാരണമെന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ വിശദീകരണം.
ഹൈദരാബാദ്: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്‍റെ ഹൈദരാബാദ് ക്യാംപസിൽ വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരം അവസാനിച്ചു. ബി എ സോഷ്യല്‍ സയന്‍സ് കോഴ്‍സ് എടുത്തുകളയാനും ഹോസ്റ്റൽ സൗകര്യം ഒഴിവാക്കാനുമുള്ള മാനേജ്മെന്‍റ് തീരുമാനത്തിന് എതിരെയാണ് വിദ്യാർഥികൾ നിരാഹാര സമരം നടത്തിയത്. എന്നാല്‍ കോഴ്സ് നിർത്തലാക്കില്ലെന്നും ഹോസ്റ്റൽ സൗകര്യം പുനഃസ്ഥാപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് ലഭിച്ചതോടെ നിരാഹാര സമരം പിന്‍വലിക്കുകയായിരുന്നു.