ഡമാസ്‌കസില്‍ നാലുലക്ഷത്തോളം പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്
ഡമാസ്കസ്: റഷ്യ മുന്കയ്യെടുത്ത് സിറിയയില് പ്രഖ്യാപിച്ച വെടിനിര്ത്തല് കരാര് പാളി. സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല് കനത്തതോടെ ദിവസം അഞ്ച് മണിക്കൂര് വെടിനിര്ത്തലെന്ന പ്രഖ്യാപനം പാഴായി. ഇതേതുടര്ന്ന് യുദ്ധ മേഖലകളിലേക്ക് വൈദ്യ സഹായവും ഭക്ഷ്യസാധനങ്ങളും എത്തിക്കാനുള്ള യുഎന് ദൗത്യം പരാജയപ്പെട്ടു.
തലസ്ഥാനമായ ഡമാസ്കസിലും കിഴക്കന് ഗോഹട്ടയിലും രൂക്ഷമായ ഏറ്റുമുട്ടല് തുടരുന്നതായാണ് റിപ്പോര്ട്ട്. ഡമാസ്കസില് നാലുലക്ഷത്തോളം പേര് കുടുങ്ങി കിടക്കുന്നതായും റിപ്പോര്ട്ടുകളുണ്ട്. അതേസമയം വെടിനിര്ത്തല് പരാജയപ്പെടുത്തിയത് വിമതരാണെന്ന് റഷ്യ ആരോപിച്ചു.
