സംഭവം കൊച്ചിയില്‍. ഓൺലൈനിലൂടെയായിരുന്നു ഇവയുടെ വില്‍പനയെന്ന് പൊലിസ്. സ്റ്റാമ്പുകളുടെ ഉറവിടത്തെ കുറിച്ച് സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി...

കൊച്ചി: എല്‍എസ്‌ഡി സ്റ്റാമ്പുകളുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി കൊച്ചിയിൽ പിടിയിലായി. ചാലക്കുടി സ്വദേശി ശ്രേയസ് രാജീവനെ ആണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഓൺലൈനിലൂടെയായിരുന്നു ശ്രേയസ് ലഹരിമരുന്നുകളും എല്‍എസ്‌ഡി സ്റ്റാമ്പുകളും വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിൽപ്പനയ്ക്കായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിടികൂടിയ സ്റ്റാമ്പുകളുടെ ഉറവിടത്തെ കുറിച്ച് സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി.