തിരുവനന്തപുരം: വർക്കലയിൽ ഇതരസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് വിദ്യാർത്ഥിനിയുടെ തലയിടിച്ച് കൊല്ലാൻ ശ്രമിച്ചു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് മുക്റമാണ് വിദ്യാർത്ഥിനിയെ ആക്രമിച്ചത്. രാവിലെ പഠിക്കാൻ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ തടിമില്ലിലെ തൊഴിലാളിയായ മുക്റം പിന്നാലെ ആക്രമിക്കുകയായിരുന്നു.
ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്‍കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി ആക്രമിക്കാനുള്ള കാരണം അന്വേഷിച്ചുവരുകയാണെന്ന് വർക്കല പൊലീസ് പറഞ്ഞു.
