തൃശൂര്‍: തൃശൂര്‍ ചേലക്കരയില്‍ വിദ്യാര്‍ത്ഥിയെ ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചെന്ന് പരാതി. കിള്ളിമംഗലം കോളേജ് വിദ്യാര്‍ത്ഥി വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. മൂക്കിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കിള്ളിമംഗലം കോളേജിലെ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്തത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.

കോളേജിലെ എബിവിപി യൂണിറ്റ് പ്രസിഡന്റ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഷൊര്‍ണ്ണൂര്‍ ചേലക്കര റൂട്ടിലോടുന്ന മുതലംചിറ ബസ് കോളജിന് മുന്നില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. തര്‍ക്കത്തിനിടെ ബസ് കണ്ടക്ടര്‍ പണം സൂക്ഷിക്കുന്ന ബാഗ് ഉപയോഗിച്ച് വിഷ്ണുവിനെ മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മൂക്കിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് കണ്ടക്ടര്‍ കുഞ്ഞുമുഹമ്മദിന്റെ പേരില്‍ ചേലക്കര പൊലീസില്‍ പരാതി നല്‍കി.പെണ്‍കുട്ടികളെ ബസില്‍ കയറ്റാത്തതിന് വിമന്‍സ് സെല്ലിനും കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയമേറ്റെടുത്ത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.