Asianet News MalayalamAsianet News Malayalam

സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

student attempts suicide by jumping from top of school building
Author
First Published Dec 16, 2016, 6:27 PM IST

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വി.എച്ച്.എസ്.എസ് ഇലക്ട്രിക്ക് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മൂന്ന് നിലയുള്ള കെട്ടിടത്തില്‍ നിന്നും ചാടുന്നതിനിടയില്‍ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മരത്തില്‍ ഇടിച്ചാണ് വിദ്യാര്‍ത്ഥി താഴെ വീണത്. ഉടനെ തന്നെ സ്കൂളില്‍ ഉണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കുകള്‍ പറ്റിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

സംഭവത്തെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ. സ്കൂളില്‍ പാദ വാര്‍ഷിക പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ 9 മണിയോടെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥി നേരെ കെട്ടിടത്തിന്റെ മുകളിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മറ്റു വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ വിവരം അറിയിച്ചത്. സ്കൂളില്‍ യാതൊരുവിധ പ്രശ്നങ്ങളും, പ്രയാസങ്ങളും വിദ്യാര്‍ത്ഥിക്ക് ഉണ്ടായിരുന്നില്ലെന്നും ഒന്നും അധ്യാപകരോട് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് ആരും ഉത്തരവാദിയല്ലെന്ന് വിദ്യാര്‍ത്ഥി തന്നെ എഴുതിയ കത്തും അധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. കുന്നിക്കോട് സ്വദേശിയാണ് വിദ്യാര്‍ത്ഥി. പത്തനാപുരം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Follow Us:
Download App:
  • android
  • ios