ചെന്നൈ: പത്താംക്ലാസ് വിദ്യാര്‍ഥി തോക്കുമായി ക്ലാസിലെത്തിയത് സഹവിദ്യാര്‍ഥികളില്‍ ഭീതിപരത്തി. കോടമ്പാക്കത്തെ ലയോള സ്‌കൂളിലാണ് വിദ്യാര്‍ഥി എയര്‍ ഗണ്ണുമായി എത്തിത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പിതാവിന്റെപേരില്‍ പോലീസ് കേസെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
വ്യാഴാഴ്ചയാണ് വിദ്യാര്‍ഥി തോക്ക് കൊണ്ടുവന്നതെങ്കിലും സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ല. സഹപാഠികള്‍ പറഞ്ഞറിഞ്ഞ് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വിദ്യാര്‍ഥിയുടെ പിതാവ് ഏതാനും വര്‍ഷംമുമ്പ് എറണാകുളത്തുനിന്ന് വാങ്ങിയ 'ലീമെന്‍ എയര്‍ പിസ്റ്റള്‍' ആണ് കൊണ്ടുവന്നതെന്ന് കോടമ്പാക്കം പോലീസ് പറഞ്ഞു. എയര്‍ഗണ്‍ ആണെങ്കിലും വളരെ അടുത്തുനിന്ന് വെടിവെച്ചാല്‍ മരണകാരണമാവുമെന്നും പോലീസ് പറഞ്ഞു.
