പാലക്കാട്: ജവഹര്‍ലാല്‍ നെഹ്റു കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ കൃഷ്ണമൂര്‍ത്തി, ഉണ്ണികൃഷ്ണന്‍, ഓഫീസ് അസിസ്റ്റന്‍റ് വത്സലകുമാര്‍, അധ്യാപിക ഷീന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനെ തുടർന്ന് പാലക്കാട് സ്വദേശിയാണ് ക്ലാസ് മുറിയിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനേജ്മെന്‍റ് പ്രതിനിധികളും എസ്എഫ്ഐയും അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമായി.