അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ പരാതി

First Published 19, Mar 2018, 7:55 PM IST
Student commits suicide parents file complaint against School
Highlights
  • സഹപാഠികൾ മോശമായി പെരുമാറി
  • അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുത്തില്ല

കണ്ണൂര്‍: കണ്ണൂർ കീഴല്ലൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ പരാതിയുമായി വിദ്യാർത്ഥിനിയുടെ കുടുംബം. സഹപാഠികൾ മോശമായി പെരുമാറിയത് അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നാണ് പരാതി. അതേസമയം സ്കൂളിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് പ്രധാനാധ്യാപിക പ്രതികരിച്ചു.

ഇക്കഴിഞ്ഞ് പന്ത്രണ്ടാം തിയ്യതി വൈകീട്ടാണ് കീഴല്ലൂരിലെ വീട്ടുവളപ്പിൽ പത്തുവയസ്സുകാരിയായ അനുനന്ദ തൂങ്ങി മരിക്കുന്നത്. സ്കൂളിൽ സഹപാഠികളുമായുള്ള പ്രശ്നത്തിൽ കുട്ടി മാനസികമായി തകർന്ന അവസ്ഥയിലായിരുന്നുവെന്നും ഇതാണ് മരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് എന്നുമാണ് മാതാപിതാക്കൾ പറയുന്നത്. അനുനന്ദയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മട്ടന്നൂർ പൊലീസ് അറിയിച്ചു.

loader