തൃശൂർ കുറുമാലി പുഴയിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മാള കുമ്പിടി സ്വദേശി വരുണ്‍ ടോണി ആണ് മരിച്ചത്. കുറുമാലി പുഴയുടെ വെള്ളാരംപാടം കടവിലായിരുന്നു സംഭവം. വിനോദ യാത്രക്ക് എത്തിയപ്പോൾ പുഴയിൽ ഇറങ്ങിയ വരുണും സുഹൃത്തും ഒഴുക്കിൽ പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ കുട്ടികളെ കരയ്ക്കെത്തിച്ചെങ്കിലും വരുണിന്റെ ജീവൻ രക്ഷിക്കാനായില്ല.