വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകം നാലുപേരെ കസ്റ്റഡിയിലെടുത്തു
ദില്ലി:മുംബൈ ഉൽവേയില് മലയാളി വിദ്യാർത്ഥിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. വിദ്യാര്ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുല്ത്താന്, ലഖന് എന്നിവരാണ് പ്രധാന പ്രതികള്. സലൂണിലുണ്ടായ വാക്കുതർക്കത്തിനിടെ ലഖനാണ് വിശാലിനെ കുത്തിയത് . പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പതിനാറുകാരന്റെ മരണം കൊലപതാകമാണെന്ന് ബന്ധുക്കള് ആരോപിച്ചിരുന്നു. ഞാറാഴ്ച്ചയാണ് കാലില് ആഴത്തില് മുറിവേറ്റ് പതിനാറുകാരനായ വിശാല് മരിച്ചത്. ഞാറാഴ്ച്ച രാത്രി 11.30 യോടെയാണ് വിശാലിനു അപകടം സംഭവിച്ച വിവരം വീട്ടില് അറിയുന്നത്. ഉടന് ആശുപത്രിയില് എത്തണമെന്ന് വിശാലിന്റെ സുഹ്യത്തുകള്ക്കളായ സലൂണ് ജീവനക്കാരാണ് മാതാപിതാക്കളെ അറിയിച്ചത്.
വീടിനടുത്തുള്ള സലൂണില് സ്ഥിരം സന്ദര്ശകനായ വിശാല് ഞാറാഴ്ച്ച രാത്രിയും അവിടെ പോയിരുന്നു. അപകടം സംഭവിച്ചതല്ലെന്നും ദേഹത്ത് കമ്പി കുത്തികയറിയതാണെന്നും വിശാലിന്റെ കൂട്ടുകാര് ആശുപത്രിയില് എത്തിയ മാതാപിതാക്കളെ അറിയിച്ചു. ഇതോടെ മാതാപിതാക്കള് വിവരം പൊലിസിനെ അറിയിച്ചു
