തിരുവല്ല: മീന്തലക്കരയിൽ വീടിന് തീപിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തെങ്ങനാംകുളത്ത് അജിയുടെ മകൾ അഭിരാമിയാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പടർന്നത്. രാവിലെ പത്തരയോടെയാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മീന്തലക്കര നിക്കോൾസ് സ്കൂളിലെ വിദ്യാർത്ഥിയായ അഭിരാമി രാവിലെ സ്കൂളിൽ ചെന്നെങ്കിലും വിദ്യാഭ്യാസ ബന്ദ്മൂലം തിരിച്ചുപോന്നിരുന്നു. പത്താം ക്ലാസുകാർക്ക് ക്ലാസുണ്ടെന്ന് അറിയിച്ചതോടെ സ്കൂളിലേക്ക് പോകാനായി തയ്യാറാകുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. 

തുടര്‍ന്ന് മുറിയില്‍ തീ പടര്‍ന്നു. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. വീട് ഭാഗികമായി കത്തി നശിച്ചു. അഭിരാമിയുടെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടക്കുമ്പോള്‍ അഭിരാമിയുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു.