കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായ ആന്ധ്ര സ്വദേശിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്നാം വര്‍ഷ ബി.ടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്ധ്രപ്രദേശ് സ്വദേശി ഗൊല്ല രാമകൃഷ്ണപ്രസാദ് (17) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയിലെ ജനലില്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. രാവിലെ 7.30 വരെ റൂമില്‍ ഇയാളോടൊപ്പം സഹപാഠികള്‍ ഉണ്ടായിരുന്നു. അതിനു ശേഷമാകാം മരണം സംഭവിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. ഈ മാസം 27നാണ് ഗൊല്ല രാമകൃഷ്ണപ്രസാദ് പ്രൊഡക്ഷന്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ എന്‍.ഐ.ടിയില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ ദിവസം ക്ലാസില്‍ പോയിരുന്നു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന സഹപാഠികള്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
