ഗൂഗിളിന്‍റെ ഐക്കണ്‍ ഡിസൈനിങ്ങ് വിഭാഗത്തില്‍ ജോലികിട്ടിയെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ അന്വേഷണം. ചണ്ഡീഗണ്ഡ് സ്വദേശിയായ ഹര്‍ഷിത് ശര്‍മ്മയ്ക്ക് എതിരെയാണ് അന്വേഷണം. ചണ്ഡീഗണ്ഡ് വിദ്യാഭ്യാസ വിഭാഗമാണ് ഹര്‍ഷിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതു സംബന്ധിച്ച എല്ലാ രേഖകളും തെളിവുകളും സ്കൂള്‍ പ്രിന്‍സിപ്പിള്‍ ഇന്ദ്ര ബെനിബാള്‍ അന്വേഷണ വിഭാഗത്തിന് കൈമാറി.
ഗുഗിളില്‍ ജോലി കിട്ടിയെന്ന വാര്‍ത്ത ശരിയാണെന്ന് ധരിച്ച സ്കൂള്‍ പ്രിന്‍സിപ്പിള്‍ ഹര്‍ഷിത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് ചണ്ഡീഗണ്ഡ് ഭരണസമിതിയുടെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് പ്രസ് റിലീസ് നടത്തിയിരുന്നു. ഹര്‍ഷിത്തിന് അബദ്ധം സംഭവിച്ചതാണെന്നും പബ്ലിക്ക് റിലേഷന്‍സ് വിഭാഗത്തെ അറിയിക്കുന്നതിന് മുമ്പ് അദ്ധ്യാപകര്‍ വിവരങ്ങള്‍ ശരിയോണോ എന്ന് അന്വേഷിച്ച് വ്യക്തത വരുത്തണമായിരുന്നു എന്നും എന്ന് മാതാപിതാക്കള്‍ പറഞ്ഞു.
