വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങി മരിക്കുകയായിരുന്നു പരീക്ഷാ തലേന്നാണ് ആത്മഹത്യ

ഹൈദരാബാദ്: പതിനാറുകാരനായ വിദ്യാര്‍ത്ഥി പരീക്ഷാ പേടിയില്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച പരീക്ഷ നടക്കാനിരിക്കെയാണ് ചൊവ്വാഴ്ച രാത്രി വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചത്. 

ഹൈദരാബാദിലെ റായ്‌കൊഡരു ഗ്രാമവാസിയായ നവീന്‍ ആണ് ആത്മഹത്യ ചെയ്തത്. കോളേജ് ഹോസ്റ്റലിലാണ് നവീന്‍ താമസിച്ചിരുന്നത്. പരീക്ഷയോടുള്ള ഭയമാണ് നവീനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഹോസ്റ്റല്‍ മുറിയില്‍ തന്നെയാണ് നവീന്‍ ആത്ഹത്യ ചെയ്തത്. 

കുറച്ച് ദിവസങ്ങളായി നവീന്‍ അസ്വസ്ഥനായിരുന്നു. ബുധനാഴ്ച പരീക്ഷ നടക്കാനിരിക്കയാണ് ചൊവ്വാഴ്ച നവീന്റെ ആത്മഹത്യ. മരിക്കുന്നതിന് മുമ്പ് നവീന്റെ അച്ഛന്‍ ഹോസ്റ്റലില്‍ എത്തുകയും ഇരുവരും മുഴുവന്‍ ദിവസവും ഒരുമിച്ചിരിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിതന്നെയാണ് നവീന്‍ ജീവനൊടുക്കിയതെന്നും പൊലീസ് വ്യക്തമാക്കി.