കോപ്പിയടിച്ചെന്ന് ആരോപണം; കൊല്ലത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് കൊല്ലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടികൂടിയതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. കൊല്ലം ഫാത്തിമാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിനിന് മുന്നിൽ ച‌‌ാടി ആത്മഹത്യ ചെയ്തത്.