കോയമ്പത്തൂര്‍: നെഹ്‍റു ഗ്രൂപ്പിന് കീഴിൽ കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന എന്ജിനീറിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് ശിവഗംഗ സ്വദേശി ശബരിനാഥിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒന്നാം വർഷ ഇലക്ട്രികില്‍ എന്ജിനീറിങ് വിദ്യാർത്ഥിയായിരുന്നു ശബരിനാഥ്‌. പരീക്ഷയിൽ തോറ്റത്തിൽ ഉള്ള മനോവിഷമത്തിലാകാം വിദ്യാർത്ഥിആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഒന്നാം വർഷം 5 വിഷയങ്ങളിൽ ശബരിനാഥ്‌ തോറ്റിരുന്നു.