പാമ്പാടി ക്രോസ് റോഡ് സ്കൂളിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കുളിന്റെ ഭാഗത്ത് ചട്ടലംഘനമുണ്ടായി

കോട്ടയം: വിദ്യാർത്ഥി ആത്മഹത്യ സംഭവത്തിൽ പാമ്പാടി ക്രോസ് റോഡ് സ്കൂളിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ. സ്കുളിന്റെ ഭാഗത്ത് ചട്ടലംഘനമുണ്ടായി എന്നാണ് വിലയിരുത്തൽ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരിശോധന. ഒൻപതാം ക്ലാസിൽ നിന്നും മാർക്ക് കുറവെന്ന കാരണത്താൽ പറഞ്ഞ് വിട്ടതിനെ തുടര്‍ന്നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിന്‍റോ ഈപ്പന്‍ ആത്മഹത്യ ചെയ്തത്. കുട്ടി മാനസികമായി തകർന്നിരിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിച്ചു. ഇതാവാം ആത്മഹത്യക്ക് കാരണമെന്നും കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പഠിക്കാന്‍ അനുമതി നല്‍കിയെന്ന വാദം പോലും തെറ്റാണ് എന്നും അച്ഛന്‍ ഈപ്പന്‍ വര്‍ഗ്ഗീസ് പറഞ്ഞു.