ജീവനക്കാരിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു യാത്രക്കാരന്‍റെ കൈ കെട്ടിവെച്ചാണ് യാത്ര തുടര്‍ന്നത്

ക്വലലംപൂര്‍: വിമാനത്തില്‍ നിന്ന് വസ്ത്രമുരിഞ്ഞ് ജീവനക്കാരിയെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്ന് പുറപ്പെട്ട മലിന്ദോ എയര്‍ ഫ്ലൈറ്റില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ബംഗ്ലാദേശ് പൗരനായ 20 കാരന്‍ മലേഷ്യന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്. 

വിമാനം പറന്നുയര്‍ന്നതോടെ വസ്ത്രമുരിഞ്ഞ് പോണ്‍ചിത്രങ്ങള്‍ കാണാന്‍ ഇയാള്‍ തുടങ്ങിയെന്ന് മലേഷ്യന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു. എന്നാല്‍ ക്യാബിന്‍ ക്രൂവിന്‍റെ അപേക്ഷയെ തുടര്‍ന്ന് വസ്ത്രം ധരിച്ച ഇയാള്‍ ജീവനക്കാരിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. യുവതി എതിര്‍ത്തതോടെ ഇയാള്‍ അക്രമാസക്തനാകുകയും ഇവരെ ആക്രമിക്കുകയുമായിരുന്നു.

വിമാനത്തിലെ മറ്റു ജീവനക്കാര്‍ ഇയാളുടെ കൈ തുണി ഉപയോഗിച്ച് കെട്ടിവെച്ചാണ് യാത്ര തുടര്‍ന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ എയര്‍ലൈന്‍ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ഈ വിവരങ്ങള്‍ എയര്‍ലൈന്‍ സ്ഥിതീകരിച്ചില്ലെങ്കിലും അക്രമാസക്തനായ യാത്രക്കാരന്‍റെ കൈ കെട്ടിവെച്ച് യാത്രതുടര്‍ന്നത് സ്ഥിതീകരിച്ചിട്ടുണ്ട്.