കുഴിയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ സ്കൂള്‍ അധികൃതര്‍ മര്‍ദ്ദിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു

ദില്ലി: സ്കൂള്‍ യൂണിഫോമില്‍ എത്തി റോഡിലെ കുഴിയടയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹരിയാനയിലെ മഹേന്ദ്രഗറിലുള്ള സര്‍ക്കാര്‍ സ്കൂളിന് മുമ്പിലെ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ കുഴിയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ സ്കൂള്‍ അധികൃതര്‍ മര്‍ദ്ദിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. പഠിക്കാനോ അതോ മറ്റുള്ളവര്‍ക്ക് വേണ്ടി പണിയെടുക്കാനോ കുട്ടികള്‍ എത്തിയതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. കുട്ടികളെ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചതില്‍ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.