ക്യാന്‍റീന്‍ ഭക്ഷണം;നോയിഡയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരീക അസ്വസ്ഥത

First Published 6, Apr 2018, 11:51 AM IST
students fall ill
Highlights
  • ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മറ്റു ചിലര്‍ക്ക് സ്കൂളില്‍ തന്നെ ചികിത്സ നല്‍കുകയും ചെയ്തു

നോയിഡ:നോയിഡയിലെ ഒരു സ്വകാര്യ സ്കൂളിലെ ക്യാന്‍റീനില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച 30 വിദ്യാര്‍ത്ഥികള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു.
വിദ്യാര്‍ത്ഥികളില്‍ ചിലരെ ദില്ലിയിലെയും നോയിഡയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും മറ്റ് ചിലര്‍ക്ക് സ്കൂളില്‍ തന്നെ അടിയന്തര ചികിത്സ  നല്‍കുകയുംചെയ്തു. എല്ലാ വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്. 

സ്കൂളിലെ ക്യാന്‍റീനില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നതിനാല്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം സ്കൂളില്‍ കൊണ്ടുവരാന്‍ പാടില്ല. ഭക്ഷണത്തിന്‍റെ  സാംപിളികുള്‍ പരിശോധനക്കായി അയിച്ചിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ ശര്‍ദിച്ചതായും വയറുവേദന എടുത്തതായും മാക്സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

loader