കൊല്ലം: അനുവദിച്ചതിലും കൂടുതല്‍ സീറ്റുകളില്‍ പ്രവേശനം നടത്തിയ കൊല്ലം ഫാത്തിമ ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. കൂടുതലായി പ്രവേശനം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. പ്രശ്‌നത്തിന് പരിഹാരം കാണാതെ കോളേജ് അടച്ചുപൂട്ടിയിരിക്കുകയാണ് അധികൃതര്‍. ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഉപരോധ സമരം തുടരുകയാണ്.