ബംഗളുരുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ആരംഭിക്കാനിരിക്കെ പക്കോഡ വിറ്റ് യുവാക്കളുടെ പ്രതിഷേധം. ബിജെപി റാലിയില്‍ മോദി സംസാരിക്കാനിരിക്കെയാണ് നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ പക്കോഡ വിറ്റ് പ്രതിഷേധിച്ചത്. സംഭവത്തെ തുടര്‍ന്ന് പക്കോഡ വിറ്റ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പക്കോഡ വിറ്റവരെ തൊഴിലില്ലാത്തവരായി കാണാനാകില്ലെന്നും അവര്‍ ദിവസവും 200 രൂപ സമ്പാദിക്കുന്നുണ്ടെന്നും നേരത്തേ മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഒരു കൂട്ടം യുവാക്കള്‍ പ്രതിഷേധിച്ചത്. 

കര്‍ണാടകയില്‍ ബിജെപി നടത്തിവന്ന പരിവര്‍ത്തന്‍ യാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് മോദി പങ്കെടുക്കുന്ന റാലി നടക്കുന്നത്. റാലി ആരംഭിച്ചതു മുതല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപി നേതാക്കളും തമ്മില്‍ വാഗ്വാദങ്ങള്‍ തുടരുകയാണ്.