തിരുവനന്തപുരം: മുഖ്യമന്ത്രി എന്ന നിലയിൽ ശൈലി ഒന്നും മാറ്റേണ്ടതില്ലെന്ന് പിണറായി വിജയന്‍. മുഖ്യമന്ത്രി ശൈലി മാറ്റണം എന്ന് അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ എന്‍ എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഞങ്ങളുടെ ഉപദേശം കേൾക്കേണ്ട സ്വന്തമായി ഒരുപാട് ഉപദേശകർ ഉണ്ടല്ലോ എന്ന് ചെന്നിത്തല പരിഹസിച്ചു.പോലീസ് സിപിഎമ്മുകാരുടെ കയ്യിലെ കളിപ്പാവ ആയിയെന്ന് ചെന്നിത്തല ആരോപിച്ചു. ക്രമസമാധാന തകർച്ച ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു നിയമസഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി.