മന്ത്രി ജി സുധാകരനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്
തിരുവനന്തപുരം; നെടുമങ്ങാട് സബ് രജിസ്ട്രാര് എൻ കാർത്തികേയനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
മന്ത്രി ജി സുധാകരനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. സബ് രജിസ്ട്രാര് ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ വസ്തു വാങ്ങിയ ആളുടെ ഒപ്പ് വ്യാജമായി ചേർത്തെന്ന കേസിനെ തുടർന്നാണ് നടപടി
