ദില്ലി: സുനന്ദ പുഷ്കറിന്‍റെ മരണത്തിലെ ദുരൂഹത ഗൗരവമേറിയ വിഷയമെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി പരാമർശം. ഹർജി നിയമപരമായി നിലനിൽക്കുമോ എന്ന് തെളിയിക്കാൻ സ്വാമിക്ക് മൂന്നാഴ്ചത്തെ സമയം കോടതി നൽകി. സുബ്രമണ്യൻ സ്വാമിയുടേത് രാഷ്ട്രീയ താത്പര്യമാണെന്ന് ചൂണ്ടിക്കാട്ടി സമാന ഹർജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയതും ജസ്റ്റീസ് അരുൺ മിശ്ര ഉൾപ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി.