കുട്ടികൾക്ക് നല്ല ശീലങ്ങൾ പഠിപ്പിച്ചുകൊടുക്കുന്നവർ കൂടിയാണ് അധ്യാപകർ. എന്നാൽ കുട്ടികളെ കഞ്ചാവ് വലിക്കാൻ പ്രോൽസാഹിപ്പിക്കുന്ന അധ്യാപകരെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ? ഇംഗ്ലണ്ടിലെ ന്യൂഹാംഷെയർ പൊലീസ് കേസെടുത്ത് അധ്യാപികയെ അറസ്റ്റ് ചെയ്തു.
കഞ്ചാവ് വലിക്കാൻ പ്രേരിപ്പിക്കുക മാത്രമല്ല, പുകവലിക്കാൻ ആവശ്യമായ ഉപകരണങ്ങളും അധ്യാപിക കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ഇരുപതുകാരിയായ എലിഷ മെഹർ എന്ന അധ്യാപികക്കെതിരെ കുട്ടികളുടെ ക്ഷേമം അപകടപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
സ്കൂളിൽ പകരക്കാരിയായി വന്ന മുൻ അധ്യാപികയാണ് ഇവർ. അധ്യാപികയായിരിക്കെ പഠനം കഴിഞ്ഞാൽ കുട്ടികളെ പുകവലിക്കാൻ ക്ഷണിക്കുന്ന എലിഷ അവർക്ക് അതിനുള്ള ഉപകരണങ്ങൾ കൈമാറുകയും ചെയ്തു.
