സുദേഷ് കുമാറിനെ തീരദേശ സുരക്ഷ എഡിജിപിയായണ് നിയമനം നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം: ദസ്യപ്പണി വിവാദത്തില്‍ സ്ഥാനം നഷ്ടമായിരുന്ന എഡിജിപി സുദേഷ് കുമാറിന് നിയമനം. സുദേഷ് കുമാറിനെ തീരദേശ സുരക്ഷ എഡിജിപിയായണ് നിയമനം നല്‍കിയിരിക്കുന്നത്. നേരത്തെ സുദേഷ് കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നാണ് സുദേഷ് കുമാറിനെ ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്നും നീക്കിയത്. ഈ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഇതേ സമയം മറ്റ് ഉദ്യോഗസ്ഥരിലും മാറ്റം ഉണ്ടായിട്ടുണ്ട്. എച്ച്. വെങ്കിടേഷിനെ വിജിലന്‍സ് ഐജിയായി നിയമിച്ചു. ഡിഐജി സ്പര്‍ജന്‍ കുമാര്‍ വെബ്കോ മേധാവിയായി നിയമിച്ചു.