തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിലുണ്ടാക്കുന്ന ഐക്യം 2019 ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കും നീളാമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെ‍ഡ്ഡി പറഞ്ഞു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണി ഉയര്‍ത്തുന്ന ബി.ജെപിയാണ് മുഖ്യശത്രു. സി.പി.എമ്മുമായി നടക്കുന്നത് ഏറ്റുമുട്ടൽ അല്ല. എന്നാല്‍ ഇടതു മുന്നണിയാണെന്ന് കരുതി തെറ്റുകളെ അംഗീകരിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.