കോണ്‍ഗ്രസിനോടടക്കം ഇടതുപക്ഷത്തിന് നീക്കുപോക്കുണ്ടാക്കേണ്ടി വരുമെന്ന് സിപിഐ

നെടുമ്പാശേരി: കോൺഗ്രസ് ഉൾപ്പെടെ മതേതര കക്ഷികളുമായി പല സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികളുൾപ്പെട്ട ഇടതു പക്ഷത്തിന് നീക്കപോക്ക് ഉണ്ടാക്കേണ്ടി വരുമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി.

നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേര ളം പോലെ ചില സംസ്ഥാനങ്ങളിൽ നീക്കുപോക്ക് വേണ്ടിവരില്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കുകയെന്നതാകണം പ്രധാന ലക്ഷ്യം. 

സിപിഐ-സിപിഎം ലയനം നൽക്കാലം അജണ്ടയിലില്ല. പക്ഷേ ഇതു പാർട്ടികളും കൂടുതൽ യോജിച്ച് മുന്നേറി മുഴുവൻ കമ്മ്യൂണിസ്റ്റ് കക്ഷികളുടേയും പുനരേകീകരണം യാഥാർതൃമാക്കണം. ഇതിനായി സിപിഐ മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.