കീഴാറ്റൂരില്‍ നാലുവരിപ്പാതയുടെ അലൈന്‍മെന്‍റ് തീരുമാനിക്കേണ്ടത് കേന്ദ്രം ദേശീയപാതാ വികസനക്കാര്യത്തില്‍ സംസ്ഥാനത്തിന് പ്രത്യേക വാശിയില്ല ദേശീയപാത വേണമോ വേണ്ടയോ എന്ന് ബിജെപിയും കോണ്‍ഗ്രസ്സും തീരുമാനിക്കണം  

മലപ്പുറത്ത് ദേശീയപാത സര്‍വേയ്ക്കെതിരെ സമരം ചെയ്തവരുടെ വീട്ടിൽ പൊലീസ് കയറാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി ജി സുധാകരന്‍. രണ്ടു പള്ളികളും അന്പലവും സംരക്ഷിക്കാനാണ് അലൈന്‍മെന്‍റിൽ മാറ്റം വരുത്തിയത്. 

കീഴാറ്റൂരില്‍ അലൈന്‍മെന്‍റ് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും ജി സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസ്സും ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കേന്ദ്രം ഭരിക്കുന്ന കക്ഷി തന്നെയാണ് കേന്ദ്രത്തിന്‍റെ പദ്ധതിക്കെതിരെ രംഗത്തുവരുന്നത്. സംസ്ഥാനമല്ല കേന്ദ്രമാണ് അലൈന്‍മെന്‍റ് തീരുമാനിച്ചത്.

നാലുവരിപ്പാത ഭൂമിഏറ്റെടുക്കുന്നതിനെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ജി സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. മലപ്പുറത്തെ പ്രശ്നം പരിഹരിക്കാന്‍ പറ്റുന്നതേയുള്ളൂവെന്നും വളരെക്കുറച്ച് പ്രതിഷേധങ്ങളെ ഇപ്പോഴുള്ളു എന്നും ജി സുധാകരന്‍ പറഞ്ഞു.