ലഹരിവിരുദ്ധ ബോധവത്കരണ യാത്രയുമായി സുദര്‍ശന്‍ യാത്ര ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും
മാവേലിക്കര: ഒറ്റയാന് സമരരംഗത്തുകൂടി പൊതുപ്രവര്ത്തന രംഗത്തെത്തിയ മാവേലിക്കര സുദര്ശനന്റെ കേരളം ചുറ്റിയുള്ള ലഹരിവിരുദ്ധ ബോധവത്കരണ യാത്രയ്ക്ക് തുടക്കമായി. സൈക്കിളില് പ്ലക്കാര്ഡുമേന്തിയുള്ള യാത്രയില് മുഖത്ത് കരിവാരിപൂശിയായിരുന്നു പ്രകടനം. ലോക ലഹരിവിരുദ്ധ ദിനമായ ഇന്നലെ ആരംഭിച്ച ബോധവത്കരണ യാത്ര ഒരു വര്ഷംകൊണ്ട് പൂര്ത്തിയാക്കും.
സഞ്ചരിക്കുന്ന സ്ഥലങ്ങളില് നിന്ന് സംസ്ഥാനം ലഹരിമുക്തമാക്കേണ്ടതെങ്ങനെയെന്നുള്ള ജനങ്ങളുടെ അഭിപ്രായങ്ങള് അടങ്ങിയ നിവേദനം മുഖ്യമന്ത്രിയ്ക്ക് സമര്പ്പിക്കുമെന്നും മാവേലിക്കര സുദര്ശനന് പറഞ്ഞു. 2013ലെ ഫോക്ക്ലോര് അക്കാദമി ജേതാവുകൂടിയായ സുദര്ശനന് താന് അഭിനയിച്ചിട്ടുള്ള മിക്ക വേഷങ്ങളിലൂടെയും ലഹരിക്കെതിരെയുള്ള സന്ദേശങ്ങള് പ്രചരിപ്പിച്ചിട്ടുണ്ട്.

