തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ശൈലിയിലാണു കേരളത്തില്‍ ഭരണം മുന്നോട്ടു പോകുന്നതെന്നു കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്‍. സംഘപരിവാര്‍ ശൈലിയില്‍ രാഷ്ട്രീയ ഫാസിസമാണു സിപിഎം കണ്ണൂരിലടക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തില്‍ ഭരണകൂട ഭീകരതയാണു നടക്കുന്നത്. ഇക്കാര്യത്തില്‍ ഇടതു ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തലശേരി കുട്ടി മാക്കൂലില്‍ ജയിലിലാക്കപ്പെട്ട ദലിത് യുവതികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.