സ്റ്റോപ് മെമ്മോ കൊടുത്തത് ജനരോഷത്തെ ഭയനെന്ന് സുധീരൻ
തിരുവനന്തപുരം: പി.വി അൻവർ എംഎല്‍എയുടെ വാട്ടർതീം പാർക്കിന് സ്റ്റോപ് മെമ്മോ കൊടുത്തത് ജനരോഷത്തെ ഭയനെന്ന് വി.എം സുധീരൻ. നിയമ ലംഘനങ്ങൾ വ്യക്തമായിട്ടും ഉദ്യോഗസ്ഥർ എംഎല്‍എയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകി. ഭരണകൂട തണലിൽ ആണ് ഇത്തരം സാമ്പത്തിക ശക്തികൾ വളരുന്നത്. കരിഞ്ചോലമലയ്ക്ക് മുകളിൽ നിർമിച്ച അനധികൃത തടയണയെകുറിച്ച് സമഗ്രാമയ അന്വേഷണം നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു. പി വി അന്‍വറിന്‍റെ കക്കാടംപൊയിലിലെ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ക്ലീന്‍ പാര്‍ക്കിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
