തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എംഎം മണിക്കെതിരെ വിമര്‍ശനവുമായി കവയത്രി സുഗതകുമാരി. മണിക്ക് മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്ന് സുഗതകുമാരി പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും യോജിച്ചതല്ല മന്ത്രിയുടെ പ്രസ്താവന.

സ്ത്രീകളെ നിന്ദിക്കുന്ന ഒരാളെ എങ്ങനെ ഈ കസേരയില്‍ ഇരുത്തി ആദരിക്കാനാകും. കേരളത്തിന്റെ മുഴുവന്‍ പ്രതിഷേധവും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ അറിയിക്കുന്നു. മുഖ്യമന്ത്രി വേണ്ട നടപടി എടുക്കും എന്ന് കരുതുന്നുവെന്നും സുഗതകുമാരി പറഞ്ഞു.