തിരുവനന്തപുരം: മലയാളിയുടെ അധഃപതനത്തിന്റെ തെളിവാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവമെന്ന് സുഗതകുമാരി. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം. ഇങ്ങിനെ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുത്. മാനസിക രോഗിയായ യുവാവിനെ ചികിത്സിക്കുന്നതിന് പകരം തല്ലിക്കൊല്ലുകയാണോ വേണ്ടത്? വെട്ടാനും കൊല്ലാനും കൂടിയാണ് ഇപ്പോള്‍ പഠിപ്പിക്കുന്നതെന്ന്. ഇത് അനുവദിക്കരുതെന്നും കേരളം, കേരളമായിത്തന്നെ നിലനില്‍ക്കണമെന്നും സുഗതകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.