പ്രവാസിയുടെ ആത്മഹത്യയില്‍ പ്രവര്‍ത്തകരുടെ അറസ്റ്റ്; എഐവൈഎഫ് മാര്‍ച്ച് ഇന്ന്

First Published 7, Mar 2018, 7:04 AM IST
sugathan suicide aiyf march today
Highlights
  • പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് എഐവൈഎഫ് പ്രതിഷേധം

കൊല്ലം: പുനലൂര്‍ ഇളമ്പലില്‍ പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് ഇന്ന് കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന മാര്‍ച്ച് സിപിഐ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്യും. സുഗതന്‍റെ മരണവുമായി ബന്ധപ്പെട്ട് കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് അടക്കം മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 


 

loader