ഷുഹൈബ് വധം: സിബിഐ അന്വേഷണം ചോദ്യം ചെയ്യുന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിനുളള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നാണ് സർക്കാർ ന്യായം.
കാര്യങ്ങൾ ധരിപ്പിക്കാനുഴളള സ്വോഭാവിക നീതി നഷ്ടപ്പെട്ടെന്നും ഹർജിയിലുണ്ട്. സിബിഐ അന്വേഷണത്തിന് നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
