വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലാണ് ചാവേറാക്രമണം ഉണ്ടായത്

ദില്ലി: കാബൂള്‍ അന്താരാഷട്ര വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. പതിന്നാല് പേരുടെ നില ഗുരുതരമാണ്. വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലാണ് ചാവേറാക്രമണം ഉണ്ടായത്. 

അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചെത്തിയ വൈസ് പ്രസിഡന്റ് റാഷിദ് ദോസ്തം വിമാനം ഇറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സ്‌ഫോടനമുണ്ടായത്. റാഷിദ് ദോസ്‌തോമിന്‍റെ അനുയായികള്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.