കൊല്ലം: ഏഴുകോൺ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ആത്മഹത്യ ചെയ്തു. കൊല്ലം പുത്തൂർ സ്വദേശിയായ അനിലിനെ വീട്ടീൽതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.രണ്ട് വർഷം മുൻപ് അനിൽ ഓടിച്ച പൊലീസ് വാഹനം തെൻമലയിൽ വച്ച് മറിഞ്ഞിരുന്നു.ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അനിലിന് നോട്ടീസ് നൽകിയിരുന്നു.
ഇതിനെ തുടർന്നുണ്ടായ വിഷയങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കൊല്ലം ജില്ലാ റൂറൽ എസ് പി ക്കായി തയ്യാറാക്കിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മരണവിവരം അറിഞ്ഞ അനിലിന്റെ മകളും ആത്മഹത്യക്ക് ശ്രമിച്ചു. ഇവർ കൊല്ലത്തെ ആശുപത്രിയിൽചികിത്സയിലാണ്.
