കാബൂളില്‍ ചാവേറാക്രമണം കൊല്ലപ്പെട്ടത് 31 പേര്‍ 54 പേര്‍ക്ക് പരിക്ക്
കാബൂള്: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില് ഉണ്ടായ ചാവേര് സ്ഫോടനത്തില് 31 പേര് കൊല്ലപ്പെട്ടു. ആക്രമണത്തില് 54 പേര്ക്ക് പരിക്കേറ്റു. അഫ്ഗാന് ആരോഗ്യമന്ത്രാലയം വക്താവ് വാഹിദ് മജ്റോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാബൂളിലെ വോട്ടര് റജിസ്ട്രേഷന് കേന്ദ്രത്തില് തിരിച്ചറിയല് കാര്ഡ് വാങ്ങാനെത്തിയവരാണ് കൊല്ലപ്പെട്ടത്. കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തില് പ്രദേശത്തെ കടകള് തകര്ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
